Thursday, October 21, 2010

വേണം നമ്മുക്കും ഗള്‍ഫ്‌ രാജ്യങ്ങളിലെ പോലെ സ്വദേശി വല്കരണം.

ഡാ നിനക്ക് ഹിന്ദി അറിയോ?
അടുത്ത വീട്ടിലെ അലിക്കാ എന്നെ കണ്ടപ്പോള്‍ ഒരു ചോദ്യം , ഞാന്‍ അപ്പോള്‍ തന്നെ ഒരു നിമിഷം കളയാതെ അങ്ങോട്ട്ട് ആലോച്ചിച് തുടങ്ങി അല്ലാ ഇങ്ങോര്‍ക്ക് എന്തിനാ വയസു കാലത്ത് ഹിന്ദി ? നമ്മള് ഈ നാട് വിട്ട് കൊറേ നാളുകള്‍ക്ക് ശേഷം ഒന്ന് നാടിന്റെ ഭംഗി കാണാന്‍ ഇറങ്ങിയപ്പോള്‍ ഇങ്ങോരുടെ ഒരു വകേലെ ചോദ്യം. പെടോ? നോക്കാം.
അങ്ങനെ അറിയാം എന്ന് പറഞ്ഞു പോയി... അങ്ങൊരു ചോദിക്കാ ഈ സാമ്പാര്‍ കഷ്ണത്തിന് എന്താ ഹിന്ദി വാക്ക് എന്ന്? അയ്യോ പെട്ടോ ദൈവമേ? ( എനിക്ക് അറിയില്ല) ഞാന്‍ ഇപ്പൊ പറയാം എന്ന് പറഞ്ഞു മുങ്ങി)... കാര്യം അന്നെഷിച്ചപ്പോള്‍ കാര്യം പിടി കിട്ടി ... പച്ച കറി കടയില്‍ പുതിയ ഒരു പണികാരന്‍ ഒരു U .P കാരന്‍ ആണെന്ന് .. അവിടെ ചെന്ന് ഹിന്ദിയില്‍ പറയുന്നത് വല്ല്യ സംഭവം ആയിട്ടാണ് പലരും കാണുനത് എല്ലാവര് ഹിന്ദി പഠിക്കാന്‍ നോക്കുക്കയാണ് ഇപ്പോള്‍ . ഒരു മാതിരി പെട്ട മേഖലയില്‍ ഒക്കെ അവന്ര്മാര്‍ കയറി തുടങ്ങി ...... നമ്മുടെ നാട്ടില്‍ ഒരു വിധം ഷോപ്പില്‍ അന്ന്യ നാടുകാര്‍ ആണ്....
ബീഹാര്‍, ആസ്സാം,ബംഗാള്‍, MP ,UP നാട്ടുകാര്‍ ആണ്.ബേക്കറി , പലചരക്ക് , പച്ചകറി, പഞ്ചര്‍കട, ഇറച്ചി കട എന്ന് വേണ്ട ഒരു വിധം കടയില്‍ ഒക്കെ ഒരു ഹിന്ദി ക്കാരന്‍ ഉണ്ടായിരിക്കും. ഇതെന്താ ഇവിടെ ഒരു ഫാഷനോ മറ്റോ ആണോ ഇങ്ങനെ മറ്റു ഭാഷ ക്കാരെ ഇങ്ങനെ തിരുകി കേറ്റാന്‍.
... എന്റമ്മോ ഇനി ഇപ്പൊ മലയാളം സാക്ഷരത ക്ലാസ്സ്‌ പോലെ ഹിന്ദി സാക്ഷരത ക്ലാസും നടത്തേണ്ടി വരുമോ എന്തോ?
കുറെ കാലം കഴിഞ്ഞു നമ്മുടെ നാടുകാര്‍ക്ക് പണി കിട്ടാതെ ഗള്‍ഫ്‌ രാജ്യങ്ങളിലെ പോലെ കേരളവല്കരണം നടത്തേണ്ടി വരുമോ സര്‍ക്കാരിന്നു ?

free hit counter

No comments:

Post a Comment