Friday, December 14, 2012

ധൂദ് സാഗര്‍ വെള്ള ചാട്ടം - ഗോവ

കഴിഞ്ഞ ഒക്ടോബര്‍ മാസം ആണ് ഗോവയില്‍ പോയത്. ഒരു വെള്ളിയാഴ്ച പോയി വൈകീട്ട് പുറപ്പെട്ടു ശനിയാഴ്ച കാലത്ത് തന്നെ എത്തി. റൂം എടുത്ത ശേഷം മുഴുവന്‍ സമയവും ബീച്ചുകളില്‍ തന്നെ ആയിരുന്നു...  ടൂറിസ്റ്റ് തുടങാന്‍ പോകുന്നതെ ഉണ്ടായിരുന്നുള്ളൂ അതിനാല്‍ അവിടെ ജെറ്റ്സ്കി, മറ്റു റായിടുകള്‍ ഒന്നും ഉണ്ടായിരുന്നില്ല, തുടങ്ങാന്‍ രണ്ടു ദിവസം കൂടി ഉണ്ടെന്നറിഞ്ഞ്... നോര്‍ത്ത് സൌത്ത് ഗോവകളില്‍ വിവിധ ബീച്ചുകളില്‍ ഒരു രണ്ടു ദിവസം..... ഞായര്‍ ഉച്ചക്ക് ശേഷമാണ് പരിപാടിയില്‍ മാറ്റം വന്നത്. പനാജിയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ ഗോവ-കര്‍ണാടക അതിര്‍ത്തിയില്‍ ഉള്ള ധൂദ്സാഗര്‍ വെള്ളച്ചാട്ടം കാണാന്‍ തോന്നുന്നത്.. വിട്ടു നേരെ അങ്ങോട്ട്‌... കോലം റെയില്‍വേ സ്റെഷനില്‍ നിന്നും പതിനാലു കിലോമീറ്റര്‍. അകലെ ഈ വെള്ളചാട്ടം. ഫോര്‍വീല്‍ ഡ്രൈവ് വെഹിക്കിള്‍ മാത്രമേ അങ്ങോട്ട്‌ പോകു, ജീപ്പ് സര്‍വീസ് രണ്ടു മണി വരെ മാത്രം, പിന്നെ ട്രെയിന്‍ വഴി പോകണം. പിന്നെ ആണ് കുറച്ചു ചേട്ടന്മാര്‍ വരുന്നത്, അവര്‍ അങ്ങോട്ട്‌ ബൈക്ക് വഴി കൊണ്ട് പോകും. ഒരാള്‍ക്ക്‌ 565 Rs (65rs forest entry)
എന്തായാലും വന്നതല്ലേ ബൈക്ക് എങ്കില്‍ ബൈക്ക് എന്ന് പറഞ്ഞു പോകാന്‍ തീരുമാനിച്ചു...  റോഡ്‌ എന്നു പറയാന്‍ പറ്റാത്ത വഴിയിലൂടെ ആണ് അന്ന് പോയത്.. ആദ്യം കുറച്ചു നേരം കാട്ടിലൂടെ, പിന്നെ കൊങ്കണ്‍ റെയില്‍വേ ട്രാക്ക് സമീപത്കൂടെ, ട്ട്രാക്കിന് താഴെ ഉള്ള കരിങ്കല്‍ പീസിലൂടെ ആണ് ബൈക്ക് ഓടിക്കുന്നത്... ഒന്ന് വീണാല്‍ പിന്നെ കാര്യം പോയത് തന്നെ, തൊട്ടടുത് കൂടെ രണ്ടു ട്രെയിനും പോയി....





 പിന്നെ വീണ്ടും കാട്, ഒരുത്തന്റെ ബൈക്ക് കംപ്ലൈന്റ്റ്‌ ആയി... വേറെ ആളെ വിളിച്ചു വീണ്ടും യാത്ര.... അവസാനം അവിടെ എത്തി ചേര്‍ന്ന്... ഇത്രയും കഷ്ടപെട്ട് വന്നതിനു കാര്യമുണ്ടായി... കാട്ടിലൂടെ കുറച്ചു നടന്നതിനു ശേഷം കുറച്ചു പാറകെട്ടും കടന്നു വെള്ളചാട്ടത്തില്‍ എത്തി...  ഉയരത്തില്‍ ഇന്ത്യയിലെ അഞ്ചാം സ്ഥാനത് ഉള്ള, മേലെ കൊങ്കണ്‍ റെയില്‍വേ ട്രാക്കും കൂടി കാണാന്‍ പറ്റുന്ന മനോഹരമായ വെള്ളചാട്ടം.

കുറച്ചു നേരം ചിലവഴിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ എങ്കിലും വളരെ ആസ്വദിച്ചു, നല്ല തണുത്ത ഏരിയ..


പോയ വഴി വീഡിയോ + ഫോട്ടോസ് ഇടുന്നു... റെയില്‍വേ ട്രാക്ക് വഴി പോയത് ഷൂട്ട്‌ ചെയ്യാന്‍ പറ്റിയില്ല...

ഓര്മ വരുമ്പോള്‍ ഈ പോസ്റ്റ്‌ എഡിറ്റ്‌ ചെയ്യുന്നതായിരിക്കും... :)

No comments:

Post a Comment